കഥ

അവിവാഹിതരേ ഇതിലേ ഇതിലേ

അമ്പലത്തിന്‍റെ പടികൾ ഓരോന്നായി വൈശാഖൻ കയറുകയായിരുന്നു. ഈശ്വരാ, എന്തിനാ അമ്പലത്തിനൊക്കെ ഇത്രയും പടികൾ, എന്തിനാ അമ്പലങ്ങളൊക്കെ ഈ കുന്നിൻമുകളിൽ ഒക്കെ കൊണ്ടു വയ്ക്കുന്നെ? കുന്നും പടികളും ഒന്നുമല്ല വൈശാഖന്‍റെ പ്രശ്നം. ഇങ്ങോട്ടുള്ള വരവ് തന്നെ ആൾക്ക് ഇഷ്ടപെട്ടിട്ടില്ല. പിന്നെ മാതാപിതാക്കൾ നിർബന്ധിച്ചത് കൊണ്ട് പോന്നു. അല്ലെങ്കിലും ഈ അമ്പലത്തിൽ ഒക്കെ പൂജ കഴിപ്പിച്ചിട്ട് ഒന്നും തന്‍റെ വിവാഹം നടക്കും എന്ന ഒരു വിശ്വാസവും വൈശാഖനില്ല. എങ്കിലും ഏതോ സിനിമയിൽ സലിംകുമാർ പറഞ്ഞപോലെ "ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?"… Continue reading അവിവാഹിതരേ ഇതിലേ ഇതിലേ

യാത്രാവിവരണം

മുസിരിസിനെ അറിയാന്‍ ഒരു യാത്ര

കോട്ടയിൽ കോവിലകം എന്ന സ്ഥലത്തേക്കുള്ള യാത്ര എന്നെ മുസിരിസ് പൈതൃക സംരക്ഷണപദ്ധതിയുടെ ഭാഗമായുള്ള മറ്റ് സ്ഥലങ്ങളും കാണാൻ പ്രേരിപ്പിച്ചു. മുസിരിസ് എന്ന പഴയകാല തുറമുഖനഗരത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് തുടങ്ങിയ പദ്ധതിയാണ് മുസിരിസ് പൈതൃകസംരക്ഷണപദ്ധതി. എറണാകുളം ജില്ലയിലെ പറവൂർ മുതൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെയുള്ള പ്രദേശങ്ങളാണ് പദ്ധതിയുടെ പരിഗണനയിൽ വരുന്ന പ്രധാന ഇടങ്ങൾ. പദ്ധതിയുടെ ഭാഗമായി എല്ലാ സ്ഥലങ്ങളും ഒരുമിച്ച് കണ്ടുവരുന്ന പാക്കേജ് ടൂറിസം ഉണ്ടെങ്കിലും ഇഷ്ടമുള്ള സ്ഥലങ്ങള്‍ മാത്രം കാണാന്‍ എന്‍റേതായ ഒരു പ്ലാന്‍ ഉണ്ടാക്കി. നോക്കി വന്നപ്പോൾ അതിൽ ചേരമാൻ ജുമാമസ്ജിദ് മാത്രമേ ഞാൻ കണ്ടിട്ടുള്ളതുള്ളൂ.… Continue reading മുസിരിസിനെ അറിയാന്‍ ഒരു യാത്ര

യാത്രാവിവരണം

കോട്ടയിൽ കോവിലകം യാത്രാവിവരണം

എൻ്റെ വീട്ടിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മാത്രം ദൂരമുള്ള കോട്ടയിൽ കോവിലകം എന്ന സ്ഥലത്തെക്കുറിച്ച് മറ്റൊരാൾ പറഞ്ഞാണ് ഞാൻ അറിയുന്നത്. ചേന്ദമംഗലം പഞ്ചായത്തിലെ ഒരു സ്ഥലമാണ് കോട്ടയിൽ കോവിലകം. അവിടെ പണ്ട് ഒരു കോട്ട ഉണ്ടായിരുന്നെന്നും, അതിനോടനുബന്ധിച്ച് വില്ലാർ വട്ടത്ത് രാജയുടെ ഒരു കോവിലകം സ്ഥിതി ചെയ്തിരുന്നെന്നും, അതിനാലാണ് ആ സ്ഥലത്തിന് ഈ പേര് ലഭിച്ചത് എന്നും ഇൻ്റർനെറ്റിൽ നിന്നും അറിയാൻ കഴിഞ്ഞു. അടുത്തടുത്തായി തന്നെ ജൂതപ്പള്ളിയും മുസ്ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയും അമ്പലവും സ്ഥിതി… Continue reading കോട്ടയിൽ കോവിലകം യാത്രാവിവരണം

കഥ

വീണ്ടെടുപ്പ്

കാട് പിടിച്ച തന്‍റെ പറമ്പിന് മുന്‍പില്‍ രാഘവന്‍ നിന്നു. പറമ്പിന് നടുവിലായി തകര്‍ന്ന ഒരു വീട് നില്‍പ്പുണ്ട്. താന്‍ ഇരുപത് വര്‍ഷം മുന്‍പ് ഇട്ടേച്ചുപോയ വീട്. രാഘവന്‍ ആലോചിച്ചു. ആ ടെറസ്സിട്ട വീടിന്‍റെ പല ഭാഗത്തും സിമന്‍റ് പാളികള്‍ ഇളകി വീണിട്ടുണ്ട്. അകത്തെ വെട്ടുകല്ല് പൂപ്പല്‍ പിടിച്ച് കാണാമായിരുന്നു. രാഘവന്‍ ആ വീടിനെ നിര്‍നിമേഷനായി നോക്കി നിന്നു. വൃശ്ചികക്കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. രാഘവന്‍ തന്‍റെ നരച്ച തലമുടി കൈകൊണ്ട് കോതി വച്ചു. പട്ടണത്തില്‍ കേള്‍ക്കാത്ത കിളികളുടെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.… Continue reading വീണ്ടെടുപ്പ്

കഥ

സൌഹൃദം ഉണ്ടാകുന്നത്…

കടല് ശാന്തമായിരുന്നു. അസ്തമയ സൂര്യന്‍റെ ശോഭയില്‍ കടല്‍ തിളങ്ങി. കുട്ടികള്‍ തിരകളില്‍ കളിക്കുന്നുണ്ടായിരുന്നു. അവരെ ചീത്ത പറഞ്ഞും പ്രോത്സാഹിപ്പിച്ചും കൊണ്ട് മാതാപിതാക്കള്‍ ചുറ്റുമുണ്ടായിരുന്നു. പൊതുവില്‍ തിരക്കായിരുന്നു. ഒരു കപ്പലണ്ടി കച്ചവടക്കാരന്‍ മുന്നിലൂടെ നടന്നുപോയി. ഇളം കാറ്റ് മെല്ലെ വീശി എന്‍റെ മുഖത്ത് തഴുകി പോയി. എവിടെ തുടങ്ങണം? എങ്ങനെ തുടങ്ങണം? അങ്ങനെയങ്ങ് തുടങ്ങാം… ഞാന്‍ എന്‍റെ വീട്ടില്‍ അക്ഷമനായി കാത്തുനിന്നു. മുറ്റത്തെ തെങ്ങിന്‍റെ മുകളില്‍ ഇരുന്നു ഒരു കാക്ക വിരുന്ന് വിളിച്ചു. "വിരുന്നുകാരെയല്ല ഞാന്‍ പ്രതീക്ഷിക്കുന്നത്. ഒരു… Continue reading സൌഹൃദം ഉണ്ടാകുന്നത്…

കഥ

ജീവിതം ഇങ്ങനെയാണോ?

അമ്മാവന്‍റെ മൃതദേഹം വെള്ളപ്പുതച്ചു ഹാളില്‍ കിടത്തിയിരിക്കുന്നു. തലയുടെ ഭാഗത്ത് ഒരു വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട്. രണ്ടു നാളികേര പാതികളില്‍ കിഴിയിട്ട് തിരി കത്തിച്ചുവച്ചിട്ടുണ്ട്. മൃതദേഹത്തിന് ചുറ്റും നെല്ല് കൊണ്ട് വിതറിയിട്ടുണ്ട്. സുഖകരമായ കാഴ്ചയല്ല അത്. എനിക്കിത് ആദ്യ കാഴ്ചയുമല്ല. വെള്ളപുതച്ച മൃതശരീരങ്ങള്‍ കണ്ടിട്ടുണ്ട്. കണ്‍മുന്നില്‍ തന്നെ മരണം‍ കണ്ടിട്ടുണ്ട്. അമ്മയുടെ അച്ഛന്‍റെ അവസാന ശ്വാസം പോയപ്പോള്‍ ഞാന്‍ കൂടെയുണ്ടായിരുന്നു. അമ്മാവന്‍റെ മരണവും എന്‍റെ കണ്‍മുന്നില്‍ തന്നെയായിരുന്നു. തലേദിവസം രാത്രി ഒരു ഒമ്പത് മണി സമയം. വെറുതെ കിടക്കുകയായിരുന്ന… Continue reading ജീവിതം ഇങ്ങനെയാണോ?

ഭക്ഷണം · യാത്രാവിവരണം

സൗഹൃദ യാത്ര

കൊറോണ കാരണം യാത്രകളൊന്നും നടക്കുന്നുണ്ടായിരുന്നില്ല. പിന്നെ ഓരോരുത്തരുത്തരുടെ തിരക്കുകള്‍ കാരണം കൂട്ടുകാരുമൊത്തുള്ള യാത്രകളും നീണ്ടുപോയി. അങ്ങനെ എല്ലാവര്‍ക്കും ഒരുമിച്ച് ഒഴിവ് വന്നപ്പോള്‍ വേറെ ഒന്നും ചിന്തിച്ചില്ല. ഒരു യാത്ര പോവാം. ഒരുമിച്ചൊരു യാത്ര. എനിക്കും എന്‍റെ കൂട്ടുകാരായ ശരത്തിനും അമലിനും ആ ലക്ഷ്യം മാത്രം ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഞങ്ങള്‍ ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. ചുമ്മാ ഒരൊറ്റ ലക്ഷ്യം മാത്രം വച്ചു, കാസര്‍ഗോഡ് ബേക്കല്‍ കോട്ട. ബാക്കിയെല്ലാം വരുന്നപോലെ. ശരത്തിന്‍റെയും അമലിന്‍റെയും ഒപ്പം 2021 ഒക്ടോബര്‍ മുപ്പതാം തീയതി… Continue reading സൗഹൃദ യാത്ര

യാത്രാവിവരണം

കുടജാദ്രി യാത്ര

കുടജാദ്രി യാത്ര കുറെ കാലമായി മനസ്സിൽ കൊണ്ടുനടന്ന ഒരു ആഗ്രഹമായിരുന്നു. അപ്പോഴാണ് ചെലവ് കുറച്ചു എങ്ങനെ കുടജാദ്രി യാത്ര ചെയ്യാം എന്ന ബ്ലോഗിന്റെ ലിങ്ക് സുഹൃത്ത് നിഖിൽ എനിക്ക് അയച്ചു തരുന്നത്. അടുത്ത ദിവസം തന്നെ യാത്ര തിരിക്കാം എന്ന് പറഞ്ഞപ്പോൾ നിഖിലും സമ്മതിച്ചു. യാത്രക്കൊരുങ്ങവേ സുഹൃത്ത് വിഷ്ണുവും ഞങ്ങളുടെ കൂടെ ചേർന്നു. മൂകാംബികക്ക് അടുത്ത റെയിൽവേ സ്റ്റേഷൻ ആയ മൂകാംബിക-ബൈന്ദൂർ സ്റ്റേഷനിലേക്കുള്ള എറണാകുളം-ഓർഖ എക്സ്പ്റെസ്സിൽ സ്ലീപ്പർ ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു.… Continue reading കുടജാദ്രി യാത്ര

യാത്രാവിവരണം

ഹൊയ്സല സാമ്രാജ്യ തലസ്ഥാനങ്ങൾ

ഹൊയ്സല സാമ്രാജ്യത്തിന്റെ രണ്ടു തലസ്ഥാനങ്ങൾ ആയിരുന്നു ബേലൂരുവും (ബേലൂർ, Belur) ഹലെബിഡുവും (ഹലെബീഡ്, Halebid). കർണാടക സംസ്ഥാനത്തെ ഹസ്സൻ ജില്ലയിലെ ചെറുപട്ടണങ്ങൾ ആണ് ഇവ രണ്ടും. സകലേശപുര യാത്ര കഴിഞ്ഞ ഞാനും എന്റെ സുഹൃത്ത് രാകേഷും ഏകദേശം 4:30യോടെ ബേലൂരു പട്ടണത്തിൽ വന്നിറങ്ങുമ്പോൾ, ഞങ്ങളുടെ മനസ്സിൽ കാണാൻ കുറച്ചു അമ്പലങ്ങൾ ഉണ്ടെന്ന അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഹൊയ്സല സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനം ആയിരുന്നു ബേലൂരു. ബസ്സിറങ്ങിയ ഉടനെ ഞങ്ങൾ അവിടെയുള്ള പ്രശസ്തമായ ക്ഷേത്രം ഗൂഗിളിൽ തിരഞ്ഞു. ചെന്നകേശവ… Continue reading ഹൊയ്സല സാമ്രാജ്യ തലസ്ഥാനങ്ങൾ

യാത്രാവിവരണം

നക്ഷത്ര കോട്ടയിലേക്കുള്ള യാത്ര

ടിപ്പു സുൽത്താന്റെ നക്ഷത്ര കോട്ടയിലേക്കാണ് യാത്ര. കർണ്ണാടകയിലെ ഹസ്സൻ ജില്ലയിലെ സകലേശപുര (സക്ലേശ്പൂർ, Sakleshpur) എന്ന മലമ്പ്രദേശത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മാതൃഭൂമി യാത്ര മാഗസിനിൽ ആണ് ഞാൻ ആദ്യമായി സകലേശപുര എന്ന സ്ഥലപ്പേര് കേൾക്കുന്നത്. അതിൽ കണ്ട നക്ഷത്ര കോട്ടയുടെ ആകാശ ദൃശ്യം എന്നെ ആകർഷിച്ചിരുന്നു. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സകലേശപുരയിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിച്ചത് തന്നെ മഞ്ജരബാദ് കോട്ട എന്ന നക്ഷത്ര കോട്ട കാണാൻ വേണ്ടിയായിരുന്നു. 9:20-നു വരേണ്ടിയിരുന്ന മംഗലാപുരത്തേക്ക് പോകുന്ന ഏറനാട്… Continue reading നക്ഷത്ര കോട്ടയിലേക്കുള്ള യാത്ര